Showing posts with label News. Show all posts
Showing posts with label News. Show all posts

നിറ്റാ ജലാറ്റിന്‍ കമ്പനിയിലേക്കുള്ള ജലവിതരണക്കുഴല്‍ തകര്‍ത്തു

Written By Unknown on Thursday, 21 November 2013 | 22:02

ചാലക്കുടി:കാതിക്കുടം നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ പ്രവര്‍ത്തനത്തിന് പുഴയില്‍ നിന്ന് വെള്ളം എത്തിക്കുന്ന പ്രധാന പൈപ്പ് തകര്‍ത്തനിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാത്രി 9.30 ഓടെയാണ് പൈപ്പ് തകര്‍ത്തിട്ടുള്ളത്. വെള്ളം ലഭിക്കാതായതോടെ കമ്പനിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും അവതാളത്തിലായി.

കൊരട്ടി എസ്‌ഐ എന്‍.വി. ദാസന്റെ നേതൃത്വത്തില്‍ പോലീസ്സെത്തി പരിശോധന നടത്തി. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ട്രേഡ് യൂണിയന്‍ നേതാക്കളായ കെ.കെ. കൃഷ്ണന്‍കുട്ടി. (ഐ.എന്‍.ടി.യു.സി.), എം.ഡി. സുരേന്ദ്രന്‍ (സി.ഐ.ടി.യു.) കെ.പി. ബെന്നി (ബി.എം.എസ്.) എന്നിവര്‍ ആവശ്യപ്പെട്ടു.

പൈപ്പ് മാനേജ്‌മെന്റ് പൊട്ടിച്ചതാണെന്ന് കര്‍മ്മസമിതി

ചാലക്കുടി: കാതിക്കുടം നിറ്റാ ജലാറ്റിന്‍ കമ്പനിയിലേക്ക് വെള്ളമെടുക്കുന്ന കാസ്റ്റ്അയേണ്‍ പൈപ്പ് പൊട്ടിയതിന്റെ ഉത്തരവാദിത്വം മാനേജ്‌മെന്റിനാണെന്ന് കര്‍മ്മസമിതി ആരോപിച്ചു. പ്രവര്‍ത്തകര്‍ക്കുനേരെ കള്ളക്കേസെടുക്കുന്നതിനാണ് കമ്പനിയുടെ കുത്സിത ശ്രമമെന്ന് കര്‍മ്മസമിതി കണ്‍വീനര്‍ കെ.എം. അനില്‍ കുമാര്‍ പറഞ്ഞു.

സഹൃദയ എഞ്ചിനീയറിംഗ് കോളേജില്‍ ബിരുദദാനം നടത്തി.

Written By Unknown on Thursday, 7 November 2013 | 06:21

കൊടകര : കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജില് 7-ാമത്തെ ബാച്ചിന്റെ ബിരുദദാന ചടങ്ങ് നടത്തി. ബാഗ്ലൂര് ക്രൈസ്റ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്സലര് ഫാ. ഡോ. തോമാസ് സി. മാത്യു ഉദ്ഘാടനം ചെയ്തു.പഠനകാലത്തെ മികവ് ഭാവിയിലേക്കും തുടരണമെന്നും മാറുന്ന കാലഘട്ടത്തിനനുസരിച്ച് എല്ലാ രീതിയിലും അറിവുകള് പുതുക്കികൊണ്ടിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാര് പോളി കണ്ണുക്കാടന് അദ്ധ്യക്ഷനായിരുന്നു. പ്രിന്സിപ്പല് ഡോ. സുധ ജോര്ജ് വളവി ബിരുദധാരികള്ക്ക് പ്രതിജ്ഞ ചൊല്ലികൊടുത്തു. വികാരി ജനറാള് മോ. സെബാസ്റ്റ്യന് മാളിയേക്കല് അവാര്ഡുകള് വിതരണം ചെയ്തു.
വികാരി ജനറാല് മോ. ജോസ്. ഡി. ഇരിമ്പന് , ഡയറക്ടര് പ്രൊഫ. കെ. ടി. ജോസഫ്, ബയോ മെഡിക്കല് മേധാവി പ്രൊഫ. ജിസ്പോള് , ബയോടെക്നോളജി മേധാവി ഡോ. അമ്പിളി മേച്ചൂര് , ഇലക്ട്രോണിക്സ് ആന്ഡ് കമ്മ്യുണിക്കേഷന് മേധാവി പ്രൊഫ. കെ. ആര് ജോയ്, കംമ്പ്യുട്ടര് സയന്സ് മേധാവി പ്രൊഫ. വിന്സ്പോള് എിവര് സംസാരിച്ചു. എക്സിക്യുട്ടീവ് ഡയറക്ടര് ഡോ. ആന്റു ആലപ്പാടന് സ്വാഗതവും വൈസ് പ്രിന്സിപ്പല് ഡോ. നിക്സ കുരുവിള നന്ദിയും പറഞ്ഞു. 200റോളം ബിരുദധാരികള് ചടങ്ങില് പങ്കെടുത്തു.

കൊടകരയിൽ വീട്ടിൽ നിന്നും മലമ്പാമ്പിനെ പിടികൂടി.

കൊടകര : സഹൃദയ എന്‍ജിനീയറിംഗ് കോളേജിനുസമീപത്തെ വീട്ടില്‍നിന്നും മലമ്പാമ്പിനെ പിടികൂടി. വടക്കുംമുറി കണ്ണമ്പിള്ളി വിത്സന്റെ വീട്ടിലെ തൊഴുത്തില്‍നിന്നാണ് 9 അടിയോളം നീളമുള്ള മലമ്പാമ്പിനെ നാട്ടുകാര്‍ പിടിച്ചത്. തൊഴുത്തില്‍ കാലികള്‍ക്ക് വച്ചിരുന്ന കാലിത്തീറ്റ തിന്നുകയായിരുന്നു മലമ്പാമ്പ്. പാമ്പിനെ പിന്നീട്  വനപാലകര്‍ കൊണ്ടുപോയി വനത്തില്‍ വിട്ടു.

ഇരിങ്ങാലക്കുട രൂപത ത്രിദിന സഹവാസ ക്യാമ്പ് യുവാഗ്നി 2013 ന്റെ സ്വാഗതസംഘം ഓഫീസ് തുറന്നു.

കൊടകര : കൊടകര കെ.സി.വൈ.എം. നടത്തുന്ന ഇരിങ്ങാലക്കുട രൂപത ത്രിദിന സഹവാസ ക്യാമ്പ് യുവാഗ്നി-2013 ന്റെ സ്വാഗതസംഘം കമ്മിറ്റി ഓഫീസ് തുറന്നു. ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എം. ഡയറക്ടര റവ. ഫാ. കിംഗ്സ് എളങ്കുന്നപ്പുഴ ഉദ്ഘാടനം ചെയ്തു. കൊടകര ഫൊറോന അസി. വികാരി റവ.ഫാ. ജിയൊ കൈതാരത്ത് അദ്ധ്യക്ഷത വഹിച്ചു. കൊടകര കെ.സി.വൈ.എം. യൂണിറ്റ് പ്രസിഡന്റ് ഡ്യൂമസ് കെ.ദേവസ്സി സ്വാഗതം പറഞ്ഞു. ക്യാമ്പിന്റെ രൂപരേഖ ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എം. ഡയറക്ടര റവ. ഫാ. കിംഗ്സ് എങ്കുന്നപ്പുഴ കൊടകര യൂണിറ്റ് സെക്രട്ടറി ബിജോയ് ഫ്രാനസീസിന് കൈമാറി.
ഇരിങ്ങാലക്കുട രൂപത പ്രസിഡന്റ് പ്രിനസ് സി.ജെ. പ്രതിനിധി തങ്കമ്മ ബേബി ഊക്കന , തോംസണ തന്നാടന , ആന്റോ വടക്കേത്തല, എന്നിവര സംസാരിച്ചു. അഖില ഡേവീസ് കോച്ചക്കാടന നന്ദി പറഞ്ഞു. കൊടകര സെന്റ് ജോസഫ്സ് ഫൊറോന ദേവാലയത്തില 8,9,10 തിയ്യതികളിലായാണ് ത്രിദിന സഹവാസ ക്യാമ്പ് യുവാഗ്നി 2013 നടത്തുന്നത്.
ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാര പോളി കണ്ണൂക്കാടന ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച വൈകീട്ട് 5.30ന് രജിസ്ട്രേഷനോടുകൂടി ക്യാമ്പ് ആരംഭിക്കും.ഡോ. ജെറി ജോസഫ്, ജോസഫ് ചാക്കോ, ജോഷി തുടങ്ങിയവര ക്ലാസ്സുകള നയിക്കും. ഞായറാഴ്ച 

ആനക്കയം പാലത്തിനു സമീപം ആനയിറങ്ങി : ഗതാഗതം തടസപ്പെട്ടു.

അതിരപ്പിള്ളി : ആനക്കയം പാലത്തിനു സമീപം ഒറ്റയാൻ ഇറങ്ങി, കൊടകരയിൽ നിന്നും മലക്കാപ്പറയിലേക്ക്  വിനോധസഞ്ചാരത്തിന് പോയ സംഘം തലനാരിഴക്ക് രക്ഷപ്പെട്ടു. അവർ സഞ്ചരിച്ച വാഹനത്തെ ആന പിന്തുടർന്നു. നിരവധി വാഹങ്ങൾ ഒരു മണിക്കൂറോളം വഴിയിൽ കുടുങ്ങി.

പ്രകൃതിക്ഷോഭം: ധനസഹായം വിതരണം ചെയ്തു

Written By Unknown on Wednesday, 6 November 2013 | 06:33

ചാലക്കുടി : കാലവര്‍ഷത്തില്‍ വീടുകള്‍ തകര്‍ന്ന 50 കുടുംബങ്ങള്‍ക്കായി രണ്ടു ലക്ഷം രൂപയുടെ ധനസഹായം ബി.ഡി. ദേവസി എംഎല്‍എ വിതരണം ചെയ്തു. കഴിഞ്ഞ കാലവര്‍ഷക്കാലത്തു പുഴയില്‍ മുങ്ങിമരിച്ച വാഴച്ചാല്‍ കാടര്‍ കോളനിയിലെ കൃഷ്ണന്‍കുട്ടിയുടെ കുടുംബത്തിനു ലക്ഷം രൂപയുടെ ധനസഹായം കൈമാറി. തഹസില്‍ദാര്‍ വര്‍ഗീസ്, വില്ലേജ് ഓഫിസര്‍മാര്‍, താലൂക്ക് ഉദ്യോഗസ്ഥര്‍ എന്നിവരും എത്തിയിരുന്നു.

ചാലക്കുടി ഉപജില്ലാ കായികമേള തുടങ്ങി; ചാലക്കുടി എസ്.എച്ച്. മുന്നില്‍

ചാലക്കുടി: ഉപജില്ലാ സ്‌കൂള്‍ കായികമേള കാര്‍മല്‍ സ്‌കൂള്‍ സ്റ്റേഡിയത്തില്‍ തുടങ്ങി. ചാലക്കുടി എസ്.എച്ച്.എച്ച്.എസ്.എസ്സാണ് മുന്നില്‍.

കായികമേള ബി.ഡി. ദേവസ്സി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ വി.ഒ. പൈലപ്പന്‍ അധ്യക്ഷനായി. എഇഒ എം.ആര്‍. വിനോദ്കുമാര്‍ പതാക ഉയര്‍ത്തി. നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.പി. പോള്‍, ടി. പ്രദീപകുമാര്‍, കെ.വി. സാബു, ജോഷി ജോര്‍ജ്, എന്‍.ജി. സന്തോഷ്‌കുമാര്‍, ലൂവിസ് മേലേപ്പുറം, പി.പി. മേരി എന്നിവര്‍ പ്രസംഗിച്ചു.

ചാലക്കുടി ഉപജില്ലാ കായികമേളയില്‍ ബി.ഡി. ദേവസ്സി എം.എല്‍.എ. സല്യൂട്ട് സ്വീകരിക്കുന്നു

ചാലക്കുടി ഉപജില്ലാ ശാസ്ത്രമേളയില്‍ ഹൈസ്‌കൂള്‍ വിഭാഗം ഓവറോള്‍ നേടിയ കൊടരക ഗവ. നാഷണല്‍ ബോയ്‌സ് ഹൈസ്‌കൂള്‍ ടീം

ചാലക്കുടി ഉപജില്ലാ ഗണിതശാസ്ത്രമേളയില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ചാലക്കുടി സേക്രഡ് ഹാര്‍ട്ട് ഹൈസ്‌കൂള്‍ ടീം

പോട്ടയില്‍ സര്‍വീസ് റോഡ് തകര്‍ന്നു തന്നെ

ചാലക്കുടി:ദേശീയ പാതയില്‍ പോട്ടയ്ക്കും സുന്ദരിക്കവലയ്ക്കുമിടയിലെ സര്‍വീസ് റോഡ് തകര്‍ന്നത് നേരെയാക്കിയില്ല. പോട്ട ആശ്രമം ജങ്ഷന്‍ മുതല്‍ സുന്ദരിക്കവല വരെയുള്ള ഭാഗത്ത് നിറയെ കുഴികളാണ്. തൃശ്ശൂരിലേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി.യുടെ സാധാരണ ബസുകള്‍ ഉള്‍പ്പടെയുള്ളവ കുഴിയില്‍ ചാടിവേണം യാത്രചെയ്യാന്‍.

പോട്ട ആശ്രമം ജങ്ഷനില്‍ നിന്ന് പഴയ ദേശീയ പാതയിലേക്ക് കയറുന്ന സ്ഥലത്ത് റോഡില്‍ നിറയെ കുഴികളാണ്. ഇവിടെ നിന്ന് തുടങ്ങുന്ന സര്‍വീസ് റോഡില്‍ സുന്ദരിക്കവല വരെയുള്ള യാത്ര ദുരിതമാകുകയാണ്.

ചില ഭാഗങ്ങളില്‍ റോഡിന്റെ വശങ്ങള്‍ ഇടിഞ്ഞ് കിടക്കുകയാണ്. കവലയില്‍ സര്‍വീസ് റോഡിന്റെ പണി പൂര്‍ത്തിയാകാത്തതിനാല്‍ ദേശീയപാതയിലേക്ക് കയറിവേണം വാഹനങ്ങള്‍ക്ക് പോട്ട ആസ്​പത്രി ജങ്ഷനിലെത്താന്‍.

നെല്‍വിത്ത് വില്‌പനയ്ക്ക്

ചാലക്കുടി:കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള അഗ്രോണിമിക് റിസര്‍ച്ച് സ്റ്റേഷനില്‍ മട്ട ത്രിവേണി നെല്‍വിത്ത് വില്പനയ്ക്ക് എത്തിയിട്ടുണ്ട്. വില കിലോഗ്രാമിന് 39 രൂപ. ഫോണ്‍ 0480-2702116.

കാതിക്കുടം നിരാഹാരസമരം കെ.പി. ധനപാലന്‍ എം.പി. സന്ദര്‍ശിച്ചു

ചാലക്കുടി: കാതിക്കുടം നിറ്റാ ജലാറ്റിന്‍ കമ്പനിക്കുമുമ്പില്‍ കര്‍മ്മസമിതി പ്രവര്‍ത്തകനായ ജെയ്‌സണ്‍ പാനികുളങ്ങര നടത്തുന്ന നിരാഹാരസമരം 5 ദിവസം പിന്നിട്ടു.

മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അടിയന്തര ഇടപെടല്‍ ഉണ്ടാകുമെന്നും സമരപ്പന്തല്‍ സന്ദര്‍ശിച്ച കെ.പി. ധനപാലന്‍ എം.പി. പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയംഗം ഫ്രാന്‍സിസ് തച്ചില്‍, എളവൂര്‍ സര്‍വ്വീസ് സഹകരണസംഘം ഡയറക്ടര്‍ ബോര്‍ഡംഗം സി.പി. ഡേവിസ് തുടങ്ങിയവര്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു.

എസ്.എന്‍.ഡി.പി. ശാഖാ വാര്‍ഷികം

കൊടകര:എസ്.എന്‍.ഡി.പി. വാസുപുരം ശാഖാ വാര്‍ഷികം കൊടകര യൂണിയന്‍ സെക്രട്ടറി കെ.ആര്‍. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് ഗോപി കുണ്ടനി മുഖ്യപ്രഭാഷണം നടത്തി. യോഗം ഡയറക്ടര്‍ കെ.ആര്‍. ദിനേശന്‍ ഓണാഘോഷ മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു. ഭാരവാഹികളായി സുന്ദരന്‍ മൂത്തമ്പാടന്‍ (പ്രസി.) , ദിവാകരന്‍ തെക്കൂട്ട് (സെക്ര.ി), സുരേഷ് പോണോളി (വൈ. പ്രസി.), എന്നിവരെയും പഞ്ചായത്ത് കമ്മറ്റിയിലേക്ക് സുരേന്ദ്രന്‍ ആലുക്കത്തറ, അജയന്‍ വടക്കേടത്ത്, അനില്‍കുമാര്‍ കണ്ണംകുഴി എന്നിവരെയും തിരഞ്ഞെടുത്തു.

റവന്യു ജില്ലാ ഗണിതശാസ്ത്ര ക്വിസ് മത്സരം

ചാലക്കുടി: റവന്യു ജില്ലാ ഗണിതശാസ്ത്ര ക്വിസ് മത്സരങ്ങള്‍ ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ നടത്തി. വിജയികള്‍ :എല്‍.പി.വിഭാഗം - കെ.വി. മെല്‍വിന്‍ (എന്‍.എല്‍.വി.എസ്., മണലി, കുന്നംകുളം)

യു.പി. വിഭാഗം - കെ.എല്‍. ലിവിന്‍ (സെന്റ്‌മേരീസ്, കുഴിക്കാട്ടുശ്ശേരി)

ഹൈസ്‌കൂള്‍ വിഭാഗം - രേഷ്മ ജോഷി (സെന്റ്‌മേരീസ്, ചെങ്ങാലൂര്‍)

ഹയര്‍ സെക്കന്‍ഡറി വിഭാഗം - ജെ.എന്‍. ചൈത്ര (സെന്റ് ക്ലയേഴ്‌സ്, തൃശ്ശൂര്‍)

ക്വിസ് മത്സരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ടി.എന്‍. വത്സല ഉദ്ഘാടനം ചെയ്തു. കെ.ആര്‍. പ്രഹ്ലാദന്‍, കെ.വി. പ്രദീപ്, രാജു, കെ.കെ. ജയന്തി എന്നിവര്‍ പ്രസംഗിച്ചു.

ട്രാഫിക് പോലീസിനെ കബളിപ്പിച്ച് മുങ്ങിയ ബൈക്ക് മോഷ്ടാവ് അറസ്റ്റില്‍

കൊടകര: മൂന്ന് മാസംമുമ്പ് കൊടകര ടൗണില്‍നിന്ന് ബൈക്ക് മോഷ്ടിച്ചയാളെ കുറ്റിച്ചിറയില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച ബൈക്കുമായി തൃശ്ശൂരില്‍ ട്രാഫിക് പോലീസിന് മുന്നില്‍പെട്ടെങ്കിലും ജാമ്യത്തില്‍ മുങ്ങിയ പ്രതിയെ കഴിഞ്ഞ ദിവസമാണ് കൊടകര പോലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിക്കുളങ്ങരയ്ക്കടുത്ത് കുറ്റിച്ചിറ വൈലാത്ര കോളനിയിലെ വലിയപറമ്പില്‍ ശിവന്‍ എന്നു വിളിക്കുന്ന ശിവദാസന്‍ (36) ആണ് അറസ്റ്റിലായത്. ജൂലായ് 30ന് രാത്രിയാണ് ടൗണിലെ കൊടകര കേബിള്‍ വിഷന്‍ ഓഫീസിലെ ബൈക്ക് മോഷണം പോയത്. കൊടകര പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ബൈക്ക് കണ്ടെത്താനായില്ല. പന്ത്രണ്ട് ദിവസം കഴിഞ്ഞ് കസ്റ്റഡിയിലെടുത്ത ബൈക്കിന്റെ രേഖകള്‍ ഹാജരാക്കാത്തതിനാല്‍ നിയമനടപടി സ്വീകരിക്കുമെന്ന തൃശ്ശൂര്‍ ട്രാഫിക് പോലീസിന്റെ നോട്ടീസാണ് ഉടമയ്ക്ക് ലഭിച്ചത്. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മോഷ്ടാവ് ബൈക്കുമായി ട്രാഫിക് പോലീസിന്റെ പിടിയിലായ വിവരമറിയുന്നത്. കഴിഞ്ഞ ദിവസം കുറ്റിച്ചിറയില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ പ്രതിയെക്കുറിച്ച് രഹസ്യവിവരത്തെ തുടര്‍ന്നാണ് കൊടകര പോലീസ് സംഘം എത്തി അറസ്റ്റ് ചെയ്തത്.
 
Copyright © 2014. Chalakudy.net - All Rights Reserved
Proudly powered by entero
Powered by Blogger.