ബ്രിട്ടനിലെ ചാള്‍സ് രാജകുമാരനും പത്‌നി കാമിലയും അതിരപ്പിള്ളി മേഖലയിലെ ആനത്താരയിലൂടെ യാത്ര ചെയ്യും. വരുന്ന 12നാണ് രാജകുമാരനും ഭാര്യയും അതിരപ്പിള്ളിയില്‍ എത്തുന്നതെന്നാണ് സൂചന. ഇതിന് വേണ്ട സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും മറ്റും ഔദ്യോഗികതല നടപടികള്‍ ആരംഭിച്ചു.
ചാള്‍സ് രാജകുമാരന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി റേഞ്ച് ഐ.ജി. ഗോപിനാഥും സംഘവും അതിരപ്പിള്ളി, വാഴച്ചാല്‍ മേഖലകള്‍ സന്ദര്‍ശിച്ചു. ആനകളെ എപ്പോഴും കാണാവുന്ന കരടിപ്പാറ, ഇടിഞ്ഞപാലം, ലക്ഷിക്കുളം തുടങ്ങിയ ഭാഗങ്ങളിലായിരിക്കും ബ്രിട്ടീഷ് രാജകുമാരന്റെ സന്ദര്‍ശനം. മുക്കാല്‍ മണിക്കൂറാണ് ആതിരപ്പിള്ളിയിലെ വനയാത്രക്കായി രാജകുമാരനും സംഘവും മാറ്റിവെച്ചിരിക്കുന്നത്.



