ചാലക്കുടി: ചാലക്കുടി റെയില്‍വേ സ്റ്റേഷനോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് സപ്തംബര്‍ ഒന്നിന് 10 മുതല്‍ 5 വരെ റെയില്‍വേ സ്റ്റേഷനു മുമ്പില്‍ ധര്‍ണ്ണ നടത്താന്‍ റെയില്‍വേ വികസന സംരക്ഷണ സമിതി കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. നിലവിലുള്ള യാത്രാവണ്ടികളുടെ സ്റ്റോപ്പ് നിലനിര്‍ത്തുക, കൂടുതല്‍ വണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുക, െറയില്‍വേ സ്റ്റേഷന്റെ ക്ലൂസ്സ് ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ കണ്‍വെന്‍ഷന്‍ ഉന്നയിച്ചു. ആവശ്യം ഉന്നയിച്ച് സമരപരിപാടികള്‍ നടത്താനും തീരുമാനിച്ചു. സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നഗരസഭാ ചെയര്‍മാന്‍ വി.ഒ. പൈലപ്പന്‍ ഉദ്ഘാടനം ചെയ്തു. ചാലക്കുടി െറയില്‍വേ വികസന സംരക്ഷണ സമിതി ചെയര്‍മാന്‍ ടി. പ്രദീപ്കുമാര്‍ അധ്യക്ഷനായി. പ്രതിപക്ഷനേതാവ് പി.എം. ശ്രീധരന്‍, ഷിബു വാലപ്പന്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോയ് മൂത്തേടന്‍, പി.കെ. ഗിരിജാവല്ലഭന്‍, സി.കെ. പോള്‍, സി. മധുസൂദനന്‍, ബി.പി. അപ്പുക്കുട്ടന്‍, ജനറല്‍ കണ്‍വീനര്‍ പോളി റാഫേല്‍, ബാബു മൂത്തേടന്‍, വിത്സന്‍ കല്ലന്‍, കെ. അനില്‍ലാല്‍ എന്നിവര്‍ പ്രസംഗിച്ചു.