ചാലക്കുടി : കാലവര്‍ഷത്തില്‍ വീടുകള്‍ തകര്‍ന്ന 50 കുടുംബങ്ങള്‍ക്കായി രണ്ടു ലക്ഷം രൂപയുടെ ധനസഹായം ബി.ഡി. ദേവസി എംഎല്‍എ വിതരണം ചെയ്തു. കഴിഞ്ഞ കാലവര്‍ഷക്കാലത്തു പുഴയില്‍ മുങ്ങിമരിച്ച വാഴച്ചാല്‍ കാടര്‍ കോളനിയിലെ കൃഷ്ണന്‍കുട്ടിയുടെ കുടുംബത്തിനു ലക്ഷം രൂപയുടെ ധനസഹായം കൈമാറി. തഹസില്‍ദാര്‍ വര്‍ഗീസ്, വില്ലേജ് ഓഫിസര്‍മാര്‍, താലൂക്ക് ഉദ്യോഗസ്ഥര്‍ എന്നിവരും എത്തിയിരുന്നു.



