Written By Unknown on Tuesday, 18 February 2014 | 22:20
മറ്റത്തൂർ പഞ്ചായത്ത് 2013-14 വാർഷിക പദ്ധതിയോടനുബന്ധിച്ചു വയോജന സംഗമം നടത്തി. കോടാലി ശ്രീധർമ്മ ശാസ്താ ഹാളിൽ വച്ചുനടന്ന പരിപാടി പ്രൊഫ. സി. രവിന്ദ്രനാഥ് എം.എൽ.എ ഉത്ഘാടനം ചെയ്തു. സദസ്സിൽ വയോജന ക്യാമ്പുകൾക്ക് കസേര വിതരണവും മുതിർന്ന പൗരന്മാരെ ആദരിക്കുകയും ചെയ്തു.
മറ്റത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ശിവദാസൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.കെ ശിവരാമൻ മുഘ്യതിഥിയായി.