Home » » നവതിയാഘോഷ സമാപനസമ്മേളനം നടത്തി

നവതിയാഘോഷ സമാപനസമ്മേളനം നടത്തി

Written By Unknown on Tuesday, 18 February 2014 | 21:52


കൊടകര : പേരാമ്പ്ര സെന്റ് ആന്റണീസ് യു.പി. സ്‌കൂളില്‍ നവതിയാഘോഷ സമാപനസമ്മേളനം ചാലക്കുടി എം.പി. കെ.പി. ധനപാലന്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോയ് കടമ്പാട്ട് സ്വാഗതം ആശംസിച്ചു.ഹെഡ്മിസ്ട്രസ്സ് കെ.എല്‍. ലിസി നവതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗ്ഗീസ് നവതി വൃക്ഷത്തൈ വിതരണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ അജിത രാധാകൃഷ്ണന്‍ നവതി കൂപ്പണ്‍ നറുക്കെടുപ്പ് നടത്തി. പേരാമ്പ്ര സെന്റ് ആന്റണീസ് ചര്‍ച്ച് ട്രസ്റ്റി പോള്‍സണ്‍ ആലപ്പാട്ട് നവതി സ്മാരക സമര്‍പ്പണം നടത്തി.

ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പര്‍ പ്രനില ഗിരീശന്‍, കൊടകര ഗ്രാമപഞ്ചായത്ത് മെമ്പര്‍ ലത ഷാജു, സ്‌കൂള്‍ കമ്മിറ്റി കവീനര്‍ സി.വി. ആന്റു, ജോണ്‍സണ്‍ എം.ഐ. എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. പി.ടി.എ. പ്രസിഡന്റ് കെ.എസ്. ഗിരീശന്‍ നന്ദി പറഞ്ഞു. തുടര്‍ന്ന് പൂര്‍വ്വവിദ്യാര്‍ത്ഥിയായ വര്‍ഷ വിക്രവും സംഘവും നയിച്ച ഗാനമേളയും ഉണ്ടായിരുന്നു.
Share this article :

 
Copyright © 2014. Chalakudy.net - All Rights Reserved
Proudly powered by entero
Powered by Blogger.