Home » , » നിറ്റാ ജലാറ്റിന്‍ കമ്പനിയിലേക്കുള്ള ജലവിതരണക്കുഴല്‍ തകര്‍ത്തു

നിറ്റാ ജലാറ്റിന്‍ കമ്പനിയിലേക്കുള്ള ജലവിതരണക്കുഴല്‍ തകര്‍ത്തു

Written By Unknown on Thursday 21 November 2013 | 22:02

ചാലക്കുടി:കാതിക്കുടം നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ പ്രവര്‍ത്തനത്തിന് പുഴയില്‍ നിന്ന് വെള്ളം എത്തിക്കുന്ന പ്രധാന പൈപ്പ് തകര്‍ത്തനിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാത്രി 9.30 ഓടെയാണ് പൈപ്പ് തകര്‍ത്തിട്ടുള്ളത്. വെള്ളം ലഭിക്കാതായതോടെ കമ്പനിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും അവതാളത്തിലായി.

കൊരട്ടി എസ്‌ഐ എന്‍.വി. ദാസന്റെ നേതൃത്വത്തില്‍ പോലീസ്സെത്തി പരിശോധന നടത്തി. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ട്രേഡ് യൂണിയന്‍ നേതാക്കളായ കെ.കെ. കൃഷ്ണന്‍കുട്ടി. (ഐ.എന്‍.ടി.യു.സി.), എം.ഡി. സുരേന്ദ്രന്‍ (സി.ഐ.ടി.യു.) കെ.പി. ബെന്നി (ബി.എം.എസ്.) എന്നിവര്‍ ആവശ്യപ്പെട്ടു.

പൈപ്പ് മാനേജ്‌മെന്റ് പൊട്ടിച്ചതാണെന്ന് കര്‍മ്മസമിതി

ചാലക്കുടി: കാതിക്കുടം നിറ്റാ ജലാറ്റിന്‍ കമ്പനിയിലേക്ക് വെള്ളമെടുക്കുന്ന കാസ്റ്റ്അയേണ്‍ പൈപ്പ് പൊട്ടിയതിന്റെ ഉത്തരവാദിത്വം മാനേജ്‌മെന്റിനാണെന്ന് കര്‍മ്മസമിതി ആരോപിച്ചു. പ്രവര്‍ത്തകര്‍ക്കുനേരെ കള്ളക്കേസെടുക്കുന്നതിനാണ് കമ്പനിയുടെ കുത്സിത ശ്രമമെന്ന് കര്‍മ്മസമിതി കണ്‍വീനര്‍ കെ.എം. അനില്‍ കുമാര്‍ പറഞ്ഞു.
Share this article :

 
Copyright © 2014. Chalakudy.net - All Rights Reserved
Proudly powered by entero
Powered by Blogger.